യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച കൊലപ്പെടുത്തിയ കേസിൽമൂന്നു പേര്‍ അറസ്റ്റിൽ…

തൃശൂർ കോടന്നൂരിൽ മനു എന്ന യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികളും പിടിയിലായി. മണികണ്ഠന്‍, ആഷിഖ്, പ്രണവ് എന്നിവരെയാണ് ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ തർക്കത്തിൽ ഇടപെട്ടതിന്റെ വൈരാഗ്യത്തിലായിരുന്നു കൊല. ഇന്ന് പുലർച്ച ഒരു മണിയോടെയാണ് ശിവപുരം കോളനിയിലെ മനു കോടന്നൂർ പെട്രോൾ പമ്പിനു സമീപം നടുറോഡില്‍ തലക്കടിയേറ്റ് മരിച്ചത്.
മണികണ്ഠൻ, പ്രണവ്, ആഷിഖ് എന്നീ മൂന്നു പേർ ചേർന്ന് ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. ശിവപുരം കോളനിയിലെ കുടുംബ തർക്കം പരിഹരിക്കാൻ മനു ഇടപ്പെട്ടതിന്റെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭങ്ങളുടെ തുടക്കം.

Related Articles

Back to top button