കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു….

പ്രശസ്ത കർണാടക സംഗീതജ്ഞനും സംഗീത അധ്യാപകനുമായ മങ്ങാട് കെ. നടേശൻ അന്തരിച്ചു . 90 വയസ്സായിരുന്നു.വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം മാങ്ങാട് സ്വദേശിയാണ്.ആകാശവാണിയിൽ ജോലി ലഭിച്ചതോടെ തൃശൂരിലായിരുന്നു സ്ഥിരതാമസം. ഇന്നലെ വൈകിട്ട് ശ്വാസതടസ്സം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽനിന്ന്‌ സംഗീതം അഭ്യസിച്ചു. കർണാടക സംഗീതത്തിൽ പ്രഗത്ഭനായിരുന്നു.ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്‌.2016ൽ സംസ്ഥാന സർക്കാർ സ്വാതി സംഗീത പുരസ്‌കാരം നൽകി ആദരിച്ചു.

Related Articles

Back to top button