നാലു വയസുകാരിയെ പീഡിപ്പിച്ചു..പ്രതിക്ക് ജീവപര്യന്തം തടവും 50000/ രൂപ പിഴയും….

പാറശ്ശാല: നാലു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50000/ രൂപ പിഴയും വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ കോടതി (പോക്സോ ) ജഡ്ജ് കെ വിദ്യാധരനാണ് വിധി പറഞ്ഞത്. കോട്ടുകാൽ വില്ലേജിൽ അടിമലത്തുറ മേലെപുറമ്പോക്ക് പുരയിടത്തിൽ ക്രിസ്തു ദാസിനെയാണ് ശിക്ഷിച്ചത് 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത് .

റോഡിലൂടെ നടന്നു പോയ 4 വയസ് മാത്രം ഉള്ള പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി പ്രതി ലൈംഗികമായി പീഡനം നടത്തിയതിനാണ് ശിക്ഷ വിധിച്ചത്. വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ വെള്ളറട കെ എസ് സന്തോഷ്‌ കുമാർ ഹാജരായി.

Related Articles

Back to top button