കഞ്ചാവ് മാഫിയ സംഘം വീട് കയറി വീട്ടമ്മയെ ആക്രമിച്ചു…

കോട്ടയത്ത് കഞ്ചാവ് മാഫിയ സംഘം വീട് കയറി വീട്ടമ്മയെ ആക്രമിച്ചു.വീടിൻ്റെ വാതിൽ ചവിട്ട് പൊളിച്ച് അകത്ത് കടന്ന ശേഷമായിരുന്നു അക്രമണം.പനച്ചിക്കാട് സ്വദേശി അനിൽകുമാറിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത് .രണ്ട് കാറുകളിലും ഇരുചക്ര വാഹനങ്ങളുമായി എത്തിയ ലഹരി സംഘം വീട് വളഞ്ഞായിരുന്നു ആക്രമണം.

അനിൽകുമാറിന്റെ ഭാര്യയും അംഗനവാടി അധ്യാപികയുമായ ശ്രീരേഖയെ കമ്പി വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. പിടിച്ചു മാറ്റാൻ എത്തിയ ശ്രീരേഖയുടെ മകൻ അഖിലിനെയും ക്രൂരമായി മർദിച്ചു. അഖിലിന്റെ ഒരു വയസ്സുള്ള മകളുടെ ദേഹത്ത് ജനലിന്റെ കുപ്പി ചീളുകൾ പതിച്ചത് മുറിവ് പറ്റിയിട്ടുണ്ട്. വീടിനകത്ത് കയറിയ അക്രമസംഘം വീട്ടിലെ ടിവിയും, ഫർണിച്ചറും ഉൾപ്പെടെ അടിച്ച് തകർത്തു.സംഭവുമായി ബന്ധപ്പെട്ട് ഒമ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ഒരു പ്രതിക്ക് അനിൽ കുമാറിൻ്റെ മകനോട് ഉണ്ടായിരുന്ന വ്യക്തി വിരോധമാണ് അക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു .

Related Articles

Back to top button