കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു..യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ . കൊല്ലം മുളവന ബിജുഭവനിൽ ബി.എസ്.സിദ്ധാർത്ഥ് (ശ്രീക്കുട്ടൻ-22) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്.അമ്മക്കൊപ്പം അടൂരിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി ബൈക്കിലെത്തി തട്ടിക്കൊണ്ട് പോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം വൈകീട്ട് കൊല്ലം സ്വദേശിനിയായ പെൺകുട്ടി അമ്മയോടൊപ്പം പാർത്ഥസാരഥി ക്ഷേത്രം ജങ്ഷനു സമീപത്തുകൂടി നടന്നു വരികയായിരുന്നു. മുൻ പരിചയമുണ്ടായിരുന്ന യുവാവ് ഇവിടെയെത്തി പെൺകുട്ടിയുമായി ബൈക്കിൽ കടന്നു കളയുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിലേക്കാണ് ഇവർ പോയത്.

തുടർന്ന് പെൺകുട്ടിക്ക് 22 വയസുണ്ടെന്ന് സുഹൃത്തിനെ തെറ്റിദ്ധരിപ്പിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.

Related Articles

Back to top button