വേനൽ മഴയ്ക്ക് സാധ്യത…4 ജില്ലകളിൽ….

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഏറ്റവും ഒടുവിലായുള്ള അറിയിപ്പ് പ്രകാരം നാളെ 4 ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ സാധ്യതയുള്ളത്. അതേസമയം തന്നെ നാളെ കേരള തീരത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇത് പ്രകാരം ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം പുതുക്കിയിട്ടുണ്ട്.

Related Articles

Back to top button