സിദ്ധാർഥന്റെ മരണം… 2 പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി…

വയനാട് :പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ 2 പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റു ചെയ്യപ്പെട്ടവരുടെ എണ്ണം 20 ആയി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം 18 പേരെയാണ് അറസ്റ്റു ചെയ്തത്.

കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസ് ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടുപേരുടെ അറസ്റ്റു കൂടി രേഖപ്പെടുത്തിയത്.

കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടതോടെ ഇക്കാര്യം ആവശ്യപ്പെട്ട് കോൺ‌ഗ്രസ് നേതാക്കൾ നടത്തിവന്ന നിരാഹാര സമരവും ഇന്ന് അവസാനിപ്പിച്ചു.

Related Articles

Back to top button