2024-ലെ ആചാര്യപുരസ്കാരം ഗാന്ധിഭവൻ സാരഥി ഡോ.പുനലൂർ സോമരാജന്
മാവേലിക്കര : ശ്രീധർമ്മാനന്ദഗുരുവിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സച്ചിഷ്യനും അദ്വൈത മതസ്‌ഥാപനമായ ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമം ആചാര്യനുമായ ഗുരു ജ്ഞാനാനന്ദൻ സ്വാമി ഏർപ്പെടുത്തിയ ആചാര്യപുരസ്ക്‌കാരത്തിന് വയോജനശ്രേഷ്‌ഠസമ്മാൻ പുരസ്ക്‌കാര ജേതാവും പ്രശസ്ത ഗാന്ധിയനും ജീവകാരുണ്യനിധിയും ഗാന്ധിഭവൻ സാരഥിയുമായ ഡോ.പുനലൂർ സോമരാജനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും അമൂല്യഗ്രന്ഥവും അടങ്ങുന്നതാണ് ആചാര്യപുരസ്ക്കാരം. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ സോമരാജൻ ജീവകാരുണ്യപ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമാണ്. പ്രസന്ന രാജൻ ആണ് ഭാര്യ, പി.എസ്.അമൽ രാജും പി.എസ്.അമിതാരാജുമാണ് മക്കൾ.
സ്വാമി ഗുരു ധർമ്മാനന്ദൻ്റെ 30-ാമത് ദിവ്യസമാധി ദിനാഘോഷത്തോടനുബന്ധിച്ച് 22ന് ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് പുരസ്ക്കാരം ഡോ.പുനലൂർ സോമരാജന് നൽകും.