2023ൽ സംഭവിക്കുന്നത് അത്ഭുതം !!

പുതിയ വർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകം. എന്നാൽ, ഏവരും ഉറ്റുനോക്കുന്നത് 2023ൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള പുതിയ പ്രവചനമാണ്. ബള്‍ഗേറിയന്‍ പ്രവാചക ബാബ വംഗ 2023ൽ നടക്കാൻ പോകുന്ന അഞ്ച് കാര്യങ്ങൾ പ്രവചിച്ചിരിക്കുകയാണ്.

9/11 ഭീകരാക്രമണം കൃത്യമായി പ്രവചിച്ചതായി പറയപ്പെടുന്ന വ്യക്തിയാണ് ബാബ വംഗ. ബ്രെക്‌സിറ്റ്, ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്‍ പിരിച്ചുവിടല്‍, 2004ലെ തായ്‌ലന്‍ഡ് സുനാമി, ബരാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനം എന്നിവയും ബാബ വംഗ മുൻകാലങ്ങളിൽ പ്രവചിച്ചിരുന്നു.

2023ലേക്കുള്ള ബാബ വംഗയുടെ പ്രവചനങ്ങള്‍ ഇങ്ങനെ:- ഭൂമിയുടെ ഭ്രമണപഥം ‘മാറും’ എന്നതാണ് ബാബ വംഗയുടെ 2023 ലേക്കുള്ള പ്രവചനങ്ങളിലൊന്ന്. ചെറിയ മാറ്റം പോലും കാലാവസ്ഥയെ വന്‍തോതില്‍ മാറ്റാന്‍ സാധ്യതയുണ്ട്.

2023 ലെ ബാബ വംഗയുടെ രണ്ടാമത്തെ പ്രവചനം സോളാര്‍ സുനാമിയാണ്. ഒരു ‘വലിയ രാജ്യം’ ആളുകളില്‍ ജൈവായുധ ഗവേഷണം നടത്തുമെന്നാണ് ബാബ വംഗ മറ്റൊരു പ്രവചനം. 2023ല്‍ ഒരു ആണവനിലയത്തില്‍ സ്‌ഫോടനം ഉണ്ടാവുമെന്ന് ബാബ വംഗ അവകാശപ്പെട്ടു. 2023 ൽ സ്വാഭാവിക ജനനങ്ങള്‍ അവസാനിക്കുമെന്നും മനുഷ്യര്‍ ലാബുകളില്‍ വളരുമെന്നും ബാബ വംഗ അവകാശപ്പെട്ടതായി പറയപ്പെടുന്നു.

Related Articles

Back to top button