പെരുമ്പാമ്പിനെ വളര്‍ത്തിയ യുവതി… ഒടുവിൽ രക്തം വാര്‍ന്ന്….

ഓമനിച്ചു വളര്‍ത്തിയ പെരുമ്പാമ്പ് ഒടുവിൽ പണി കൊടുത്തു. നല്ല നീളമുള്ള ഒരു പെരുമ്പാമ്പ്. ആ പാമ്പ് കഴിയുന്നത് നല്ല സൗകര്യമുള്ള ഒരു ഗ്ലാസ് കൂട്ടിലാണ്. നല്ല ഭക്ഷണം കഴിച്ച് വളരുന്ന പെരുമ്പാമ്പിനെ ഒന്നു കൂട്ടില്‍ നിന്നിറക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ സ്ത്രീക്ക് സംഭവിച്ച കാര്യമാണ് ഇപ്പോള്‍ ട്വിറ്ററിലെ വലിയ ചര്‍ച്ച.

ഈ സ്ത്രീയെ പെരുമ്പാമ്പ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ വൈറലാണ്. ഈ സ്ത്രീ പാമ്പിന്റെ കൂട്ടിനടുത്തേക്ക് വരുന്ന ദൃശ്യത്തിലാണ് വീഡിയോ തുടങ്ങുന്നത്. കൂടിന്റെ മുകള്‍ത്തട്ട് എടുത്തു മാറ്റി പാമ്പിനെ പുറത്തേക്ക് എടുക്കുകയാണ് ഇവര്‍. പാമ്പ് തല പുറത്തേക്കിടുമ്പോള്‍, ഓമനിക്കാന്‍ എന്നോണം സ്ത്രീ കൈകള്‍ നീട്ടുന്നു. എന്നാല്‍, പാമ്പ് ഇവരുടെ കൈകള്‍ ചുറ്റിവരിയുകയാണ്. ഒപ്പം കൈയ്ക്ക് ആഞ്ഞു കൊത്തുകയും ചെയ്യുന്നു. തീര്‍ന്നില്ല, പെരുമ്പാമ്പ് ഇവരുടെ കൈകളെ വരിഞ്ഞു മുറുക്കുന്നു. അതില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെങ്കിലും പെരുമ്പാമ്പ് കൂടുതല്‍ കൂടുതല്‍ ആ കൈകളെ പിടിയില്‍ ഒതുക്കുന്നു. പെട്ടെന്ന് ഒരാള്‍ വന്ന് പാമ്പിന്റെ പിടിയില്‍നിന്നും ഈ സ്ത്രീയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കിലും അതൊട്ടും എളുപ്പമായിരുന്നില്ല. അത് പിടി അയക്കുന്നേ ഇല്ല. സ്ത്രീയുടെ കൈ കൂടുതല്‍ കൂടുതലായി മുറുക്കപ്പെടുന്നു. പാമ്പിന്റെ തല ഒരു ഇരുമ്പു വടി കൊണ്ട് കുത്തിപ്പിടിക്കാന്‍ അയാള്‍ ശ്രമിക്കുന്നുവെങ്കിലും പാമ്പ് വഴങ്ങുന്നില്ല. അതോടെ യുവതിയുടെ കൈകള്‍ വലിഞ്ഞുമുറുകി വല്ലാത്ത അവസ്ഥയില്‍ എത്തുന്നു. അതിനിടെ, കൈ മുറിഞ്ഞ് രക്തം നിലത്തേക്ക് വാര്‍ന്നു വീഴുന്നതും കാണാം. ആരെയും ഞെട്ടിക്കുന്ന ഈ ദൃശ്യം ട്വിറ്ററിലെ ഡെയിലി ലൗഡ് എന്ന പേജിലാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. കൂട്ടില്‍നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പെരുമ്പാമ്പ് ഉടമയെ ആക്രമിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം 80 ലക്ഷത്തിലേറെ പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

Related Articles

Back to top button