യുവതി തൂങ്ങിമരിച്ചു.. വീഡിയോ പകർത്തി ഭർത്താവ്…

ഭാര്യ ഭർത്താവിന്റെ മുന്നിൽ തൂങ്ങിമരിച്ചു. യുവതിയെ രക്ഷിക്കുന്നതിനു പകരം ഭർത്താവ് വീഡിയോ പകർത്തുകയും യുവതിയുടെ മരണ ശേഷം ഭാര്യ കുടുംബത്തെ വീഡിയോ കാണിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഏറ്റുവാങ്ങി പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പ്രതിയായ ഭർത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ശോഭിത വീട്ടിൽ ആത്മഹത്യ ചെയ്ത വിവരം ഭർത്താവ് സഞ്ജീവ് ഭാര്യയുടെ കുടുംബാംഗങ്ങളെ അറിയിച്ചു. ശോഭിതയുടെ വീട്ടുകാർ മരുമകന്റെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കട്ടിലിൽ കിടക്കുന്നത് കണ്ടത്. ശോഭിത എന്തിനാണ് തൂങ്ങിമരിച്ചതെന്ന് കുടുംബം ചോദിച്ചപ്പോൾ പ്രതി തൻ്റെ മൊബൈലിലെ വീഡിയോ കാണിക്കുകയായിരുന്നു. വീഡിയോയിൽ രണ്ട്‌ തവണ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ട്.രണ്ടാം വട്ട ശ്രമത്തിൽ ശോഭിത മരിച്ചു. നാല് വർഷം മുമ്പാണ് സഞ്ജയും ശോഭിത ഗുപ്തയും വിവാഹിതരാകുന്നത്. ഭാര്യയും ഭർത്താവും തമ്മിൽ ഏറെ നാളായി തർക്കം നിലനിന്നിരുന്നതായി പറയപ്പെടുന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ശോഭിതയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് സഞ്ജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button