കേട്ടാൽ അറക്കുന്ന അയൽവാസിയുടെ ആഭിചാരക്രിയകൾ…. വഴിമുട്ടി ഒരു കുടുംബം…..

അയൽവാസിയുടെ ആഭിചാരക്രിയയിൽ കഴിഞ്ഞ പത്തുവർഷമായി പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കുടുംബം. പ്രവാസിയായ ശിവപ്രസാദിന്റെ ഭാര്യ ഷനിലയുടെ കുടുംബത്തിനാണ് മറ്റൊരു കുടുംബത്തിന്റെ അന്ധവിശ്വാസത്തിന്റെ പേരിൽ ജീവിതം തന്നെ ചോദ്യം ചിഹ്നമായി മാറിയത്. തൊട്ടരികിലെ പഞ്ചായത്ത് റോഡിനു അപ്പുറം താമസിക്കുന്ന സൈനബയും മകളും മകനുമടങ്ങുന്ന കുടുംബമാണ് ഇവരെ കഴിഞ്ഞ പത്തുവർഷമായി ദ്രോഹിക്കുന്നത്.

ഏതോ മന്ത്രവാദിയുടെ ഉപദേശപ്രകാരം എല്ലാ വെള്ളിയാഴ്‌ച്ചയും പുലർച്ചെ മൂന്നുമണിക്ക് എഴുന്നേൽക്കുന്ന സൈനബയും മക്കളും മലം ബക്കറ്റിൽ കലക്കി കുഴമ്പുരൂപത്തിലാക്കി അവരുടെ വീടിനു മുൻപിലെ റോഡിലേക്ക് ഒഴിക്കുകയാണെന്നും ഇതിനെ എതിർത്തപ്പോൾ വീട്ടിൽ അതിക്രമിച്ചു കയറി ചെടിചട്ടിയും കസേരകളും തകർത്തുവെന്നും സനില പറയുന്നു. കോളേജിൽ പോകുന്ന തന്റെ മകനെ കുട്ടിച്ചാത്തനെന്നു വിളിക്കുകയും കിണറ്റിൽ തള്ളിയിടുമെന്നും ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്.

കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിലെ ആനേനിമെട്ടിയിലാണ് സംഭവം. പൊലിസിലും ആരോഗ്യവകുപ്പിലും പരാതി നൽകി പരിശോധന നടത്തിയെങ്കിലും നടപടിയെടുത്തില്ല. വീട്ടിൽ സി.സി.ടി.വി ക്യാമറ വെച്ചപ്പോൾ അൽപം ശമനമുണ്ടായെങ്കിലും പിന്നീട് പൂർവാധികം ശക്തിയായി തുടരുകകയാണെന്നും ഷനില പറയുന്നു. ഷനിലയ്ക്കും അയൽവാസികൾക്കും ഭക്ഷണം കഴിക്കാൻ പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ഇവർ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ ലോഹിതാക്ഷന്റെ നിർദ്ദേശപ്രകാരം പൊലിസും ആരോഗ്യവകുപ്പ് അധികൃതരും പരിശോധിച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്നു ഷനിലയുടെ സഹോദരൻ പറയുന്നു. അയൽവാസികളുടെ ആഭിചാരക്രിയകൾ കാരണം ഷനിലയുടെ മൂന്നാംക്ളാസുകാരിയായ മകൾ കടുത്ത മനോവിഷമത്തിലാണ്.
അഞ്ചരക്കണ്ടി ഹെൽത്ത് സെന്ററിലെ ഡോക്ടർ ഇവരെ പരിശോധിച്ചു മനോവൈകൃതമുള്ളതായി കണ്ടെത്തിയതായി സൂചനയുണ്ട്. നാട്ടിൽ മറ്റാരുമായി ബന്ധമില്ലാതെയാണ് സൈനബയുടെ കുടുംബം കഴിയുന്നത്. പള്ളികമ്മിറ്റിയിൽ പരാതി നൽകിയതിന്റെ ഭാഗമായി ഭാരവാഹികൾ ഇടപെട്ടുവെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല.

Related Articles

Back to top button