കണ്ണ് വേദനയുമായി ക്ലിനിക്കിലെത്തി…ഡോക്ടർ ഞെട്ടി….

കണ്ണ് വേദനയുമായി ക്ലിനിക്കിലെത്തിയ സ്ത്രീയെ പരിശോധിച്ച ഡോക്ടർ ഞെട്ടി. സ്ത്രീയുടെ കണ്ണിൽ നിന്നും 23 കോൺടാക്റ്റ് ലെൻസുകളാണ് നീക്കം ചെയ്തത്. കോൺടാക്റ്റ് ലെൻസ് നീക്കാൻ മറന്നുപോയതാണ് ലെൻസുകളുടെ കൂമ്പാരം ഉണ്ടാകാൻ കാരണം. ഇതിന്റെ വിഡിയോ ഡോക്ടർ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. കോൺടാക്റ്റ് ലെൻസുകൾ ഗ്ലാസുകളേക്കാൾ സൗകര്യപ്രദമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ കൂടുതൽ പേരും ലെൻസുകൾ തെരഞ്ഞെടുക്കുന്നു. വിപണിയിൽ നിരവധി തരം കോൺടാക്റ്റ് ലെൻസുകൾ ലഭ്യമാണ്. ചിലർ ഹോബിക്കായി നിറമുള്ള ലെൻസുകൾ ധരിക്കുന്നു, ചിലർ പവർ ഉപയോഗിച്ച്. ആരും കോൺടാക്റ്റ് ലെൻസുകൾ നീക്കാതെ ഉറങ്ങാൻ പോകരുതെന്നും വിഡിയോയ്‌ക്കൊപ്പം ഡോക്ടർ കുറിച്ചു.

Related Articles

Back to top button