അന്ന് നടപടി… ഇന്ന് ഒപ്പമിരുന്ന് ഭക്ഷണം….

തിരുവനന്തപുരം: ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയതിന് നടപടി നേരിട്ട ശുചീകരണ തൊഴിലാളികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നടപടി നേരിട്ട ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളി സന്തോഷ് അടക്കമുള്ളവര്‍ക്കൊപ്പം ഇരുന്നാണ് മേയര്‍ ഭക്ഷണം കഴിച്ചത്. കാര്യവട്ടത്തെ ട്വന്റി 20 മത്സരശേഷം ഗ്രീൻഫീൽഡ് സ്റ്റേഡിയം വൃത്തിയാക്കിയവർക്കൊപ്പമായിരുന്നു ആര്യ രാജേന്ദ്രന്റെ ഭക്ഷണം. ഫോട്ടോയുമെടുത്തു. എന്നാൽ പിന്നീട് ഈ ചിത്രം, ഫേസ്ബുക്കിൽ കവർ ഫോട്ടോയാക്കിയപ്പോൾ ചെറുതായി മാറ്റം വരുത്തി. നടപടി നേരിട്ട സന്തോഷിന്റെ ചിത്രം ക്രോപ്പ് ചെയ്ത് മാറ്റിയാണ് ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിലിട്ടത്.

ജോലി പൂർത്തിയാക്കിയ ശേഷം ഓണാഘോഷത്തിന് എത്തിയ തൊഴിലാളികളെ വീണ്ടും ശുചീകരണത്തിനായി നിയോഗിച്ചപ്പോഴാണ് ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളി ശുചീകരണ തൊഴിലാളികൾ പ്രതിഷേധിച്ചത്. ഇതിന്റെ പേരിൽ തൊഴിലാളികളെ മേയർ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സിഐടിയു, പ്രതിഷേധവുമായെത്തിയതോടെ സിപിഎം മേയറെ കൊണ്ട് ഈ നടപടി തിരുത്തിച്ചിരുന്നു. 7 തൊഴിലാളികൾക്കെതിരായ നടപടി തുടർന്ന് മേയർ പിൻവലിച്ചു.

Related Articles

Back to top button