ഈ ചിത്രത്തിൽ ഒരാളുണ്ട്… ആരാണെന്നു പറയാൻ പറ്റുമോ….

ഒരു ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററിലെ മിന്നും താരം. സംഗതി ഈ ചിത്രത്തിൽ ഉള്ളത് ഒരു പുലിയുടെ ചിത്രമാണ്. പക്ഷേ, ആ ചിത്രത്തില്‍ പുലിയെ കണ്ടെത്തുക എളുപ്പമല്ല. പുലിയുടെ നിറവും അവിടെയുള്ള മണ്ണിന്റെയും മരങ്ങളുടെയും നിറവും ഏതാണ്ട് ഒരു പോലെയായതാണ് കാരണം. 2019ല്‍ ഹേമന്ദ് ദാബി എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രം ഇക്കഴിഞ്ഞ ആഴ്ച ഒരാള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ചയായത്. ‘ഈ ചിത്രത്തില്‍ ഒരു പുലിയെ കാണാന്‍ കഴിയുന്നുണ്ടോ’ എന്ന് ചോദിച്ചാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ ബെല്‍ ലാക് ഇത് ഷെയര്‍ ചെയ്തത്. നിരവധി പേര്‍ ഇത് റീ ട്വീറ്റ് ചെയ്തു. ഇതിലെവിടെ പുലി എന്ന ചോദ്യവുമായി ആളുകള്‍ തുരുതുരാ ചര്‍ച്ച തുടങ്ങി. ഒറ്റ നോട്ടത്തില്‍ നിങ്ങള്‍ക്കും പുലിയെ കണ്ടെത്താനാവില്ല. കാരണം, അ്രതയ്ക്ക് ചുറ്റുപാടുമുള്ള പ്രകൃതിയുമായി ചേര്‍ന്നാണ് ഈ പുലി ഇരിക്കുന്നത്. എന്നാലും ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാൽ കാണാൻ പറ്റും.

Related Articles

Back to top button