അധ്യാപകനും വിദ്യാര്‍ത്ഥിനിയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കാണാതായ സ്‌കൂള്‍ അധ്യാപകനെയും വിദ്യാര്‍ത്ഥിനിയെയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂള്‍ അധ്യാപകനായ നാല്പതുകാരനെയും വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെയുമാണ് മരിച്ചനിലയില്‍ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ സഹാറാന്‍പുരിലാണ് സംഭവം.
സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് അധ്യാപകനെയും വിദ്യാര്‍ഥിനിയെയും കാണാതായത്. ഇതിന് പിന്നാലെ, അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിൽ പരാതി നല്‍കി. പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ ഇരുവരും പലസ്ഥലങ്ങളിലായി കഴിഞ്ഞുവരികയായിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ രണ്ടുപേരെയും വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനിയും അധ്യാപകനും തമ്മിൽ ദീർഘനാളായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

Related Articles

Back to top button