ഒരു യുവതിയ്ക്ക് ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് രണ്ടു അച്ഛന്മാര്‍ !!!!

കേരളത്തിലും !!!!ബ്രസീലിൽ ഒരു യുവതിയ്ക്ക് ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് രണ്ടു അച്ഛന്മാര്‍ എന്ന വാര്‍ത്ത ബ്രസീലില്‍ നിന്നും പുറത്ത് വന്നിരുന്നു. എന്നാൽ കേരളത്തില്ലും ഇതുപോലെ ഒരു കേസ് ഉണ്ടായിട്ടുണ്ട് എന്നാണ് പുതിയ വാർത്ത. ബ്രസീലില്‍ മിനേറിയോസ് എന്ന സ്ഥലത്താണു സംഭവം. 19 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. ഗര്‍ഭഛിദ്രം നടത്തിയില്ല. പ്രസവിച്ചു. കുട്ടികള്‍ക്ക് ഒരു വയസ്സ് തികഞ്ഞ്, ജന്മദിന കേക്ക് മുറിച്ച്‌ ആഘോഷവും നടത്തിയപ്പോഴാണ്, അച്ഛനാരെന്ന് കണ്ടു പിടിച്ചാലോ എന്ന് കൗമാരം വിട്ടിട്ടില്ലാത്ത അമ്മയ്ക്ക് തോന്നിയത്. ഊഹം വച്ച്‌ മുന്‍ കാമുകനോടു വിവരം പറഞ്ഞു. ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കാമുകനും എതിര്‍പ്പില്ല. രണ്ടു കുട്ടികളുടേയും രക്ത സാംപിള്‍ എടുത്ത് ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ ഫലം വിചിത്രം – ഒരു കുട്ടിയുടെ ഡിഎന്‍എയുമായി ചേരുന്നുണ്ട്. അച്ഛന്‍ അതു തന്നെ. പക്ഷേ രണ്ടാമത്തെ കുട്ടിയുടെ ഡിഎന്‍എയുമായി ചേരുന്നില്ല. പെണ്‍കുട്ടിയോട് ഡോക്ടര്‍മാര്‍ വിശദമായി ചോദിച്ചപ്പോള്‍ ഓര്‍ത്തെടുത്തു പറഞ്ഞു– ”ഗര്‍ഭം ധരിക്കുന്നതിന് ഏതാനും ആഴ്ച മുന്‍പ് ഒരേ ദിവസം 2 പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതിലൊരാളാണ് ഒരു കുട്ടിയുടെ അച്ഛന്‍.പെണ്‍കുട്ടി രണ്ടാമത്തെയാളിന്റെ പേര് പറഞ്ഞു. ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ മറ്റേ കുട്ടിയുടെ പിതാവ് അദ്ദേഹം തന്നെ. രണ്ട് കുട്ടികള്‍ക്കും അച്ഛന്‍മാരായി. അച്ഛന്‍മാരില്‍ ഒരാള്‍ അമ്മയെയും 2 കുട്ടികളെയും സംരക്ഷിക്കുന്നുമുണ്ട്. ഇരട്ടകള്‍ക്ക് ഇപ്പോള്‍ 16 മാസം പ്രായം.കേരളത്തിലെ ഇരട്ടകളുടെ 2 അച്ഛന്റെ കഥ ഇങ്ങനെ, വിവാഹ മോചന കേസായിട്ടാണ് ഇരട്ടകളുടെ അച്ഛന്‍ സമീപിച്ചത്. പ്രവാസിയായ അദ്ദേഹം ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ വരും. ഭര്‍ത്താവും ഭാര്യയും വെളുത്ത നിറക്കാരാണ്. ഒരു തവണ അവധിക്കു വന്ന് ഒരു മാസം കഴിഞ്ഞ് തിരികെ പോയി ആഴ്ചകള്‍ക്കകം സന്തോഷ വാര്‍ത്തയെത്തി. ഭാര്യ ഗര്‍ഭിണി, മാത്രമല്ല ഒന്നിനു പകരം 2 കുട്ടികള്‍.ഭാര്യ പ്രസവിച്ചപ്പോള്‍ കുഞ്ഞുങ്ങളെ കാണാന്‍ അയാള്‍ ഓടിയെത്തി. എന്നാല്‍ അവിടെ നിന്നാണ് കഥകള്‍ മാറി മറിയുന്നത്. ഒരു കുട്ടി വെളുത്ത് അച്ഛനമ്മമാരെ പോലെ, രണ്ടാമത്തെ കുട്ടിക്ക് കറുപ്പുനിറം. സംശയമായി. അത് വിവാഹ മോചന കേസിൽ എത്തിച്ചു. ജഡ്ജി ഡിഎന്‍എ ടെസ്റ്റിനു വിട്ടു. കേരളത്തിലെ പ്രമുഖ ബയോടെക്നോളജി ശാസ്ത്ര സ്ഥാപനത്തിലേക്ക് കുട്ടികളുടെയും ഹര്‍ജിക്കാരന്റെയും രക്ത സാംപിളുകള്‍ പോയി. പരിശോധനാ റിപ്പോര്‍ട്ട് സീല്‍ ചെയ്ത ഫയലില്‍ ജ‍ഡ്ജിക്കു മാത്രം കാണാനായി എത്തി. റിപ്പോര്‍ട്ട് വായിച്ച ജഡ്ജി അന്തം വിട്ടു. രണ്ട് കുട്ടികള്‍ക്ക് 2 അച്ഛന്‍മാരാണെന്നാണു റിപ്പോര്‍ട്ട്. വെളുത്ത കുട്ടിയുടെ അച്ഛന്‍ യുവതിയുടെ ഭര്‍ത്താവ് തന്നെ. മറ്റേ കുട്ടിയുടെ അച്ഛന്‍ മറ്റാരോ. യുവതിയെ ജഡ്ജി ചേംബറില്‍ വിളിച്ചു വരുത്തി കാര്യം അന്വേഷിച്ചു. ആദ്യമൊക്കെ യുവതി എല്ലാം നിഷേധിച്ചു. എന്നാല്‍, സത്യം പറഞ്ഞില്ലെങ്കില്‍ ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വിടേണ്ടി വരുമെന്നായപ്പോള്‍ എല്ലാം തുറന്നു പറ‍ഞ്ഞു.ഒരേ ദിവസം മുക്കാല്‍ മണിക്കൂര്‍ നേരത്തെ ഇടവേളയില്‍ 2 ലൈംഗിക ബന്ധങ്ങള്‍ നടന്നതാണ് പ്രശ്നമായത്. ഒരാള്‍ ഭര്‍ത്താവ്. അദ്ദേഹം ഗള്‍ഫിലേക്കു യാത്ര പറഞ്ഞു പുറപ്പെട്ടതിനു പിന്നാലെ കാമുകനുമായും യുവതി ബന്ധപ്പെട്ടു. അതാണു സംഭവിച്ചത്.

Related Articles

Back to top button