അമ്പലപ്പുഴയിൽ 13കാരിയെ പീഡിപ്പിച്ച 50കാരൻ അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിച്ച 50കാരൻ പിടിയിൽ. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് കരൂർ നടുവിലേ മഠത്തിൽ ഹരീഷ് കുമാർ (50)നെയാണ് അമ്പലപ്പുഴ പൊലീസ് പോക്സോ ചുമത്തി അറസ്‌റ്റ്‌ ചെയ്തത്. വീട്ടിലെ സന്ദർശകയായിരുന്ന 13കാരിയെ ഇയ്യാൾ പല പ്രാവശ്യം പീഡിപ്പിച്ചെന്ന ബന്ധുക്കളുടെ പരാതിയിലാണ് അമ്പലപ്പുഴ പൊലീസ് ഇയ്യാളെ പിടികൂടിയത്.സംഭവത്തിനു ശേഷം ഇയാൾ ചവറയിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button