ഇപ്പോൾ എ.ടി.എമ്മിൽ പണം മാത്രമല്ല.. കൂടെ…

എ.ടി.എമ്മിനുള്ളിൽ ഇപ്പോൾ പണം മാത്രമല്ല, ചില വി.ഐ.പികളും ഉണ്ട്. ആരെന്ന് അറിയണ്ടേ? കാടാച്ചിറയിലെ ഒരു എ.ടി.എമ്മിനുള്ളിലാണ് ഈ വി.ഐ.പിയെ കണ്ടത്. വി.ഐ.പി മറ്റാരും അല്ല മൂര്‍ഖന്‍ പാമ്പ്! കാടാച്ചിറ ബസ്സ്റ്റോപ്പിന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിനുള്ളിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. ഉച്ചയ്ക്ക് 2.30-നായിരുന്നു സംഭവം. പണം പിന്‍വലിക്കാനായി എ.ടി.എമ്മിനുള്ളില്‍ കയറിയ യുവതിയാണ് പാമ്പിനെ കണ്ടത്. അവര്‍ ഭയന്ന് ഉടന്‍തന്നെ പുറത്തേക്കോടി. ഏതാണ്ട് ഒരടിമാത്രം നീളമുള്ള ചെറിയ പാമ്പായിരുന്നു. ആളുകളെ കണ്ടതോടെ പാമ്പ് പത്തിവിടര്‍ത്തി ചീറ്റി. നാട്ടുകാരനായ യുവാവ് പാമ്പിനെ പിടികൂടി കുപ്പിയിലാക്കി. വൈകിട്ടോടെ പാമ്പിനെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.

Related Articles

Back to top button