200ൽ 212 മാർക്ക്..മാർക്ക് ലിസ്റ്റ് കണ്ട് ഞെട്ടി വിദ്യാർത്ഥിയും കുടുംബവും..അന്വേഷണം….
മാർക്ക് ലിസ്റ്റിൽ കണക്ക് പരീക്ഷക്ക് 200ൽ 212 മാർക്ക് ലഭിച്ചതിന്റെ ഞെട്ടലിലാണ് വിദ്യാർത്ഥിയും കുടുംബവും . സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ പ്രൈമറി സ്കൂൾ പരീക്ഷാ ഫലത്തിലാണ് ഈ പിഴവുണ്ടായത്.ജലോദ് താലൂക്കിലെ ഖരാസന ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം.
വൻഷിബെൻ മനീഷ്ഭായ് എന്ന വിദ്യാർത്ഥിനിയുടെ മാർക്ക് ലിസ്റ്റിലാണ് രണ്ട് വിഷയങ്ങളിൽ പരമാവധി മാർക്കിനേക്കാള്‍ കൂടുതലായി മാർക്ക് ലഭിച്ചത് . ഗുജറാത്തിയിൽ 200ൽ 211 മാർക്ക് എന്നും കണക്കിൽ 200ൽ 212 മാർക്ക് എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.സംഭവം വിവാദമായതോടെ മാർക്ക് ലിസ്റ്റ് ക്രോഡീകരിക്കുമ്പോള്‍ വന്ന പിഴവ് എന്നാണ് അധികൃതർ വിശതീകരിച്ചത് .വിദ്യാർത്ഥിനിക്ക് പുതുക്കിയ മാർക്ക് ലിസ്റ്റ് നൽകി. ഗുജറാത്തിയിൽ 200ൽ 191, കണക്കിൽ 200ൽ 190 എന്നാണ് പുതിയ മാർക്ക് ലിസ്റ്റിലുള്ളത്. മാർക്ക് ലിസ്റ്റിലെ പിഴവിനെ കുറിച്ച് ജില്ലാ വിദ്യാഭ്യാസ അധികൃതർ അന്വേഷണം തുടങ്ങി.