വീട്ടിലെത്തിയ കൂട്ടുകാർക്കൊപ്പം ഫ്ലാറ്റിന്‍റെ 14-ാം നിലയിലെത്തി, 20 വയസുകാരി താഴേക്ക് ചാടി ജീവനൊടുക്കി…

മുംബൈയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി. മുംബൈയിലെ ദാദർ പ്രദേശത്തെ ടെക്നോ ഹൈറ്റ്സ് അപ്പാർട്ട്മെന്‍റിലാണ് ദാരുണമായ സംഭവം. മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിനിയായ സന സേതിയെന്ന 20 വയസുകാരിയാണ് ഫ്ലാറ്റിന്‍റെ പതിനാലാം നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് യുവതി ജീവനൊടുക്കിയത്.

ഇതേ കെട്ടിടത്തിലെ എട്ടാ നിലയിലെ താമസക്കാരിയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കൾക്കൊപ്പമായിരുന്നു സന സേതി താമസിച്ചിരുന്നത്. സംഭവ ദിവസം വൈക്കിട്ട് സുഹൃത്തുക്കൾക്കൊപ്പം ഫ്ലാറ്റിന്‍റെ ടെറസിലേക്ക് സന പോയിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. 14 നില കെട്ടിടത്തിന്‍റെ ടെറസിൽ നിന്നും അപ്രതീക്ഷിതമായാണ് യുവതി താഴേക്ക് ചാടിയതെന്നാണ് വിവരം. സനക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്നും ഈ ബന്ധം വേർപെട്ടതിൽ ഏറെ നാലായി വിഷാദത്തിലായിരുന്നുവെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. 

Back to top button