സപ്ലൈകോയിൽ മൂന്ന് സാധനങ്ങൾക്ക് വില കുറച്ചു… ഏതൊക്കെയെന്നോ?..

സപ്ലൈകോ തിങ്കളാഴ്ച മുതൽ വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയർ എന്നിവ വില കുറച്ച് വിൽക്കും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപയുമാണ് കുറച്ചത്. 319 രൂപയാണ് പുതിയ വില. സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 359 രൂപയും.

കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽനിന്ന് 419 ആയി. സബ്സിഡി തുവര പരിപ്പിനും ചെറുപയറിനും കിലോയ്ക്ക് അഞ്ചുരൂപ വീതമാണ് കുറച്ചത്. യഥാക്രമം 88 , 85 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. ഒക്ടോബർ മുതൽ എട്ടുകിലോ ശബരി റൈസിന് പുറമെ 20 കിലോവീതം അധിക അരിയും ലഭിക്കും. 25 രൂപ നിരക്കിലാണിത്. പുഴുക്കലരിയോ പച്ചരിയോ കാർഡ് ഉടമകൾക്ക് തെരഞ്ഞെടുക്കാം. എല്ലാ കാർഡുകാർക്കും ആനുകൂല്യം ലഭിക്കും.

ഓണക്കാലത്ത് 56.73 ലക്ഷം കാർഡുകാരാണ് സപ്ലൈകോയിൽ എത്തിയത്. ഉത്സവകാലത്തൊഴികെ 30- 35 ലക്ഷം കാർഡുകാർ പ്രതിമാസം ആശ്രയിക്കുന്നുണ്ട്.

Related Articles

Back to top button