വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ടു; അങ്കമാലിയിൽ ജവാൻമാർ സഞ്ചരിച്ച വാൻ മറിഞ്ഞ് 20 പേർക്ക് പരിക്ക്
അങ്കമാലിയിൽ വാൻ മറിഞ്ഞ് 20 പേർക്ക് പരിക്ക്. സി.ഐ.എസ്.എഫ് ജവാൻമാർ സഞ്ചരിച്ച വണ്ടിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട വാൻ തലകീഴായി മറിയുകയായിരുന്നു. പ്രദേശവാസികൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് പകുതിയോളംപേർ വാനിൽ കുടുങ്ങി കിടക്കുകയായിരുന്നു.
ഏതാനും പേർ പുറത്തേക്ക് തെറിച്ചുവീണു. രണ്ടു പേർക്ക് സാരമായ പരിക്കുണ്ട്. സോണുകുമാർ (20), ജയ്ദീപ് രക്ഷിദ് (31), സുമിർ ടഗ്ഗ(28), പ്രീതം രാജ് (22), കൃഷ്ണ.കെ. രാംദേവ്(24), ശുഭംബിത് (22), പൂതബാഷെയ് (57), സച്ചിൻ കുമാർ ഗുപ്ത (22), ആകാശ് (24), സുഷീൽകുമാർ (43), ചാന്ദൻകുമാർ (26), പങ്കജ്കുമാർ (35), ശുവാം ഷാവു (28), സത്തേന്ദ്രസിങ് (30), ഹരി (34), ലാലൻകുമാർ (56), എസ്.മൊല്ല (36), നീരജ് റായ് (54), ഋഷികേശ് (23), സുഭദീപ് (30) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ ചികിത്സയിൽ തുടരുകയാണ്.