ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം..ഇരുപത് യാത്രക്കാർക്ക് ദാരുണാന്ത്യം…

ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 20 മരണം. . 35 പേര്‍ ബസില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.ഇവരെ രക്ഷപെടുത്താനായി ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) പൊലീസും മാർച്ചുളയിലെ സാൾട്ട് ഏരിയയിലെ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഉത്തരാഖണ്ഡിൽ അൽമോറയിലാണ് അപകടം സംഭവിച്ചത്.

മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അൽമോറ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പിഞ്ച പറഞ്ഞു. യാത്രക്കാരിൽ ചിലരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉപ്പു സബ് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ അറിയിച്ചു.അപകടത്തിനിടെ ബസിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരാണ്അപകട വിവരം അധികൃതരെ അറിയിച്ചത്. അപകടത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മജിസ്റ്റീരിയൽ തല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായവും നല്‍കും.

Related Articles

Back to top button