20 രൂപ നോട്ട് കീറിയത്… 13കാരനോട് കെ.എസ്.ആർ.റ്റി.സി വനിതാ കണ്ടക്ടർ ചെയ്തത്….

പരീക്ഷ കഴിഞ്ഞുവരികയായിരുന്നു കുട്ടി. ചാക്ക ബൈപ്പാസിൽ നിന്നാണ് കെ.എസ്.ആർ.റ്റി.സി ബസിൽ കയറിയത്. ടിക്കറ്റ് എടുക്കുന്നതിനായി 20 രൂപ നോട്ട് നൽകിയപ്പോൾ കീറിയിരിക്കുന്നെന്ന് കണ്ടക്ടർ പറഞ്ഞു. കയ്യിൽ വേറെ പൈസില്ലെന്ന് പറഞ്ഞപ്പോൾ ബസിൽ നിന്നിറക്കി വിടുകയായിരുന്നു.

നോട്ട് കീറിയതാണെന്ന് പറഞ്ഞ് സ്‌കുൾ വിദ്യാർത്ഥിയെ ബസിൽ നിന്നും നട്ടുച്ചവെലിയിൽ ഇറക്കിവിട്ടതായാണ് പരാതി. പതിമൂന്ന് കാരനോടാണ് വനിതാ കണ്ടക്ടറുടെ ക്രൂരത. 20 രൂപയുടെ നോട്ട് കീറിയിരിക്കുന്നെന്ന് പറഞ്ഞ് വനിതാ കണ്ടക്ടർ കുട്ടിയെ നട്ടുച്ചയ്ക്ക് നടുറോഡിൽ ഇറക്കിവിടുകയായിരുന്നു.

ഉച്ചസമയമായിരുന്നതിനാൽ ബസിൽ മറ്റാരുമുണ്ടായിരുന്നില്ലെന്ന് വിദ്യാർത്ഥി പറയുന്നു. വിളിച്ചുകൊണ്ട് പോകാനായി പിതാവിന് വരാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടർ കേട്ടില്ല. ഉച്ചനേരം കുട്ടിയെ പൊരിവെയിലത്ത് ഇറക്കിവിടുകയായിരുന്നു. തുടർന്ന് അരമണിക്കൂർ റോഡിൽ നിന്നിട്ടും ബസ് കിട്ടാത്തതിനെത്തുടർന്ന് അതുവഴി വന്ന വണ്ടിയിൽ കൈകാണിച്ച് കയറി ചാക്കയിൽ വന്നിറങ്ങുകയായിരുന്നെന്ന് കുട്ടി പറയുന്നു. ശേഷം വീട്ടിലേയ്ക്ക് നടന്നുപോയെന്നും കുട്ടി കൂട്ടിച്ചേർത്തു.

Related Articles

Back to top button