20 വര്‍ഷത്തോളം അമ്മ ആ പ്ലേറ്റ് ഉപയോഗിച്ചു.. കാരണം മകന്‍ അറിയുന്നത് അമ്മയുടെ മരണശേഷം…

രണ്ട് പതിറ്റാണ്ട് കാലമായി ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ച തന്‍റെ അമ്മയുടെ ഓര്‍മ പങ്കുവച്ച ഒരു യുവാവിന്‍റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്‍റെ അമ്മ ഉപയോഗിച്ചിരുന്ന സ്റ്റീല്‍ പാത്രത്തിന്‍റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചാണ് യുവാവിന്റെ കുറിപ്പ്. അമ്മ ആ പ്ലേറ്റ് ഉപയോഗിച്ചതിന് പിന്നിലെ കാരണം അമ്മയുടെ മരണശേഷമാണ് വിക്രം എസ് ബുദ്ദനേസന്‍ എന്നായാൾ അറിയുന്നത്.

‘ഇത് അമ്മയുടെ പ്ലേറ്റാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി അമ്മ ഈ പ്ലേറ്റിലാണ് ഭക്ഷണം കഴിക്കുന്നത്. തീരെ ചെറിയ ഒരു പ്ലേറ്റാണിത്. എന്നേയും ചേച്ചിയുടെ മകളായ ശ്രുതിയെയും മാത്രമാണ് അമ്മ ഈ പ്ലേറ്റില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിട്ടുള്ളത്. എനിക്ക് സമ്മാനം കിട്ടിയതായിരുന്നു ആ പ്ലേറ്റ് എന്നത് അമ്മയുടെ മരണശേഷം സഹോദരി പറയുമ്പോള്‍ ആണ് ഞാന്‍ അറിയുന്നത്’- വിക്രം ട്വീറ്റില്‍ കുറിച്ചു.

1999-ല്‍ താന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ പ്ലേറ്റ് സമ്മാനമായി ലഭിച്ചതെന്നും വിക്രം പറയുന്നു.
24 വര്‍ഷം അമ്മ ഈ പ്ലേറ്റിലാണ് കഴിച്ചത്. എന്നാല്‍ ഇതിന്‍റെ പിന്നിലെ കാരണം അമ്മ എന്നോട് ഒരിക്കല്‍ പോലും പറഞ്ഞിരുന്നു. മിസ് യു അമ്മ എന്നും വിക്രം ട്വീറ്റില്‍ കുറിച്ചു.

നിരവധി പേരാണ് വിക്രമിന്‍റെ ട്വീറ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. അമ്മമാരുടെ സ്‌നേഹം നമ്മള്‍ പലപ്പോഴും തിരിച്ചറിയാതെ പോകുന്നുവെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ‘അമ്മമാര്‍ എപ്പോഴും അങ്ങനെയാണ്, ഒന്നും പറയില്ല’ – എന്നാണ് മറ്റൊരാളുടെ കമന്‍റ്. മനോഹരമായ കുറിപ്പ് എന്നും കണ്ണു നിറയ്ക്കുന്ന കുറിപ്പ് എന്നുമൊക്കെയാണ് മറ്റ് ചില കമന്‍റുകള്‍.

Related Articles

Back to top button