എംഡിഎംയുമായി 2 യുവാക്കൾ പിടിയിൽ…പിടിയിലായവർ…

വയനാട്ടിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് കോഴിക്കോട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. 1.85 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് ചെറുവണ്ണൂര്‍, ഒളവണ്ണ റഹ്‌മാന്‍ ബസാര്‍ സ്വദേശികളായ തൊണ്ടിയില്‍ വീട്ടില്‍ സി. അര്‍ഷാദ് (23), ഗോള്‍ഡന്‍ വീട്ടില്‍ കെ. മുഹമ്മദ് ഷെഹന്‍ഷാ(24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പൊലീസ് ജില്ലയിലുട നീളം സംഘടിപ്പിച്ചു വരുന്ന മയക്കുമരുന്ന് കടത്തുകാരെ കണ്ടെത്താനുള്ള പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ പിടിയിലായത്. ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എല്‍ 10 എ.സെഡ് 3991 നമ്പര്‍ കാറിലെ യാത്രക്കാരായിരുന്നു ഇരുവരും

Related Articles

Back to top button