14കാരൻ ജീവനൊടുക്കിയ സംഭവം; പ്രധാനാധ്യാപിക ഉൾപ്പെടെ 2 പേർക്ക് സസ്പെൻഷൻ..

പാലക്കാട് 14 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ. ആരോപണവിധേയയായ അധ്യാപിക ആശയെയും പ്രധാനാധ്യാപിക ലിസിയെയും ആണ് സസ്പെൻ‍ഡ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ആരോപണവുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയതോടെയാണ് നടപടി. പല്ലൻചാത്തൂരിൽ കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അർജുൻ (14) ആണ് മരണപ്പെട്ടത്.

അധ്യാപികയുടെ മാനസിക പീഡനമാണ് കുട്ടി ആത്മഹത്യാ ചെയ്യാൻ കാരണമെന്നാണ് കുടുംബം പറയുന്നത്. കുട്ടി ഏറെക്കാലമായി മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും കുടുംബം പറയുന്നു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ മെസേജ് അയച്ചതിന് ഭീഷണിപ്പെടുത്തി. കൂടാതെ ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം മാധ്യമങ്ങളൊട് പറഞ്ഞു. സംഭവം കുഴൽമന്ദം പൊലീസ് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

Related Articles

Back to top button