ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു..

പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ രണ്ട് തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു. തെലങ്കാന സ്വദേശി  കാദല്ല വീരണ്ണ (50), ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി മർനേനി മല്ലേശ്വര റാവു (64) എന്നിവരാണ് മരിച്ചത്. കാദല്ല വീരണ്ണ ചന്ദ്രാനന്ദൻ റോഡിൽ പാറമട ഭാഗത്ത് വച്ചാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ പമ്പ. ഗവ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മല്ലേശ്വര റാവു അപ്പാച്ചിമേട്ടിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് അപ്പാച്ചിമേട് കാർഡിയോളജി സെൻ്ററിൻ പ്രഥമ ശുശ്രൂഷ നൽകി പമ്പ. ഗവ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.     

Related Articles

Back to top button