പാക് അധീന കശ്‌മീരിൽ 2 പാക് സൈനികരെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി…

പാക് അധീന കശ്‌മീരിൽ രണ്ട് പാക് അർധ സൈനികരെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി. ആക്രമണത്തിൽ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. പാക് അധീന കശ്‌മീരിലെ ഡയമർ ജില്ലയിൽ കാരക്കോറം ഹൈവേയിലുള്ള സൈനിക ചെക്പോസ്റ്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചെക്പോസ്റ്റിന് എതിർവശത്തായുള്ള കുന്നിൻ മുകളിൽ നിന്നാണ് അജ്ഞാതർ വെടിവച്ചത്. ഇതിന് ശേഷം അക്രമികൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു. വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

Related Articles

Back to top button