സുന്നത്ത് കർമ്മത്തിനായി അനസ്തേഷ്യ നൽകുന്നതിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു…
സുന്നത്ത് കർമ്മത്തിനായുള്ള അനസ്തേഷ്യ നൽകുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് കാക്കൂരിലാണ് സംഭവം. കാക്കൂരിലെ കോ-ഓപ്പറേറ്റീവ് ക്ലിനിക്കിൽ വച്ചാണ് കുഞ്ഞിന് സുന്നത്തിനായി ലോക്കൽ അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയതിനെ തുടർന്ന് കുഞ്ഞിന് ശ്വാസതടസം ഉണ്ടായി. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കാക്കൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.