വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല തട്ടി.. രണ്ട് യുവാക്കൾ പിടിയിൽ….

വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല തട്ടിപ്പറിച്ചെടുത്ത കേസിൽ 2 പേർ അറസ്‌റ്റിൽ. കോയമ്പത്തൂർ വേദപ്പട്ടി സീരനായ്ക്കൻപാളയം സ്വദേശി അഭിലാഷ്, ധരണി എന്നിവരാണ് പിടിയിലായത്.വാളയാറിലെ പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും പിടികൂടിയത്.

വാളയാർ വട്ടപ്പാറ ആറ്റുപ്പതിയിൽ വെച്ചാണ് ചെറുകിട വ്യാപാര സ്‌ഥാപനം നടത്തുന്ന വീട്ടമ്മയെ ആക്രമിച്ച് ഇരുവരും കവർച്ച നടത്തിയത്. മോഷണത്തിൽ രണ്ടേ മുക്കാൽ പവന്റെ സ്വർണമാലയാണ് നഷ്ടമായത്.നൂറോളം ക്യാമറകൾ പരിശോധിച്ചാണ് പ്രതികളിലേക്ക് അന്വേഷണ സംഘമെത്തിയത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Related Articles

Back to top button