വില മൂന്ന് ലക്ഷത്തിലേറെ….ബാങ്കോക്കിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാരുടെ ബാ​ഗിൽ ഉണ്ടായിരുന്നത്….

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ അനധികൃതമായി മൃഗങ്ങളുടെ കള്ളക്കടത്ത്. ബാങ്കോക്കിൽ നിന്നെത്തിയ 2 വിമാന യാത്രക്കാരാണ് നെടുമ്പാശേരിയിൽ കസ്റ്റംസിൻ്റെ പിടിയിലായത്. 2 പോക്കറ്റ് മങ്കികളെയും മക്കാവും തത്തയെയും ആണ് ലഗേജിൽ ഒളിപ്പിച്ചുകടത്തിയത്. പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മാർമോസറ്റ് കുരങ്ങുകൾക്ക് വില മൂന്ന് ലക്ഷത്തിലേറെയാണ്.

മൃഗങ്ങളെ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. ആരാണ് അറസ്റ്റിലായതെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ഇത് വരെ ലഭിച്ചിട്ടില്ല. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.

Related Articles

Back to top button