2 കോടിയോളം നിക്ഷേപം കാണാനില്ല… സഹകരണ ബാങ്ക് സെക്രട്ടറിക്ക്…

പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്ക് സെക്രട്ടറി ഷാജി ജോര്‍ജ്ജിനെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. മൈലപ്ര സഹകരണ ബാങ്കിന്റെ പേരില്‍ വാണിജ്യ ബാങ്കില്‍ ഉണ്ടായിരുന്ന രണ്ടു കോടിയോളം രൂപ പിന്‍വലിച്ചതിനും വിനിയോഗിച്ചതിനും രേഖയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോടികളുടെ ക്രമക്കേട് നടന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിലാണ് പുതിയൊരു പരാതി കൂടി വരുന്നത്.

ബാങ്കിന്റെ നിലവിലെ അഡിമിനിസ്ട്രറ്റിവ് ഭരണസമിതി അറിയാതെ തുക പിൻവലിച്ച് കണക്കിൽ വരവ് വെയ്ക്കാതെ വിനിയോഗിച്ചുവെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. 2022 ഏപ്രില്‍ മാസം ഒന്നാം തീയതി മുതല്‍ ഷാജി ജോര്‍ജ്ജാണ് ബാങ്ക് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്. മൈലപ്ര സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്‌ ജെറി ഈശോ ഉമ്മനും ഷാജി ജോര്‍ജിനുമെതിരെ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button