19 കാരി പ്രസവിച്ച ഇരട്ടകുഞ്ഞുങ്ങളുടെ അച്ഛൻമാർ രണ്ടുപേർ !!!!!
19 കാരിയുടെ പ്രസവം വൈദ്യശാസ്ത്രത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. യുവതി പ്രസവിച്ച ഇരട്ടകുഞ്ഞുങ്ങളുടെ അച്ഛൻമാർ രണ്ടുപേരാണെന്നതാണ് സവിശേഷത. ഇത് അപൂർവവും തികച്ചും വിചിത്രവുമാണെങ്കിലും, അത് അസാധ്യമല്ലെന്ന് യുവതിയെ ചികിത്സിച്ച ഡോക്ടർ പറയുന്നു. യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെങ്കിലും ഡി.എൻ.എ പരിശോധനയിൽ രണ്ട് കുട്ടികളുടെയും പിതാവ് രണ്ടു പേരാണെന്ന് കണ്ടെത്തി. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ ആദ്യം യുവതിയും തയ്യാറായില്ല.
ഡോക്‌ടർമാർ ഈ സംഭവത്തെ പത്തുലക്ഷത്തിൽ ഒന്ന് എന്നാണ് വിശേഷിപ്പിക്കുന്നത്. ബ്രസീൽ സ്വദേശിനിയാണ് യുവതി. ഒരേ ദിവസം രണ്ട് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ഒമ്പത് മാസങ്ങൾക്ക് ശേഷം അവൾ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഇരട്ടക്കുഞ്ഞുങ്ങൾ വളരാൻ തുടങ്ങിയതോടെയാണ് ഇവരുടെ പിതൃത്വത്തെക്കുറിച്ച് യുവതിക്ക് തന്നെ സംശയം തോന്നിയത്. തുടർന്ന് കുട്ടികളുടെ ഡിഎൻഎ പരിശോധന നടത്താൻ അവൾ തീരുമാനിച്ചു. കുട്ടിയുടെ പിതാവെന്ന് വിശ്വസിച്ചയാളുടെ ഡിഎൻഎ ശേഖരിച്ചു. എന്നാൽ പരിശോധനയിൽ ഒരു കുട്ടിയുടെ ഡിഎൻഎ മാത്രമാണ് ആ സാംപിളുമായി പൊരുത്തപ്പെട്ടത്. “ഞാൻ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഡിഎൻഎ പരിശോധനയ്ക്കായി അയാളെയും വിളിച്ചുവരുത്തി. അത് പോസിറ്റീവ് ആയിരുന്നു. ബ്രസീലിൽ ആണ് സംഭവം.
ആർത്തവ ചക്രത്തിൽ രണ്ടാമത്തെ അണ്ഡം പുറത്തുവരുകയും വ്യത്യസ്ത ലൈംഗിക ബന്ധത്തിൽ മറ്റൊരു വ്യക്തിയുടെ ബീജവുമായി അണ്ഡം ബീജസങ്കലനം നടത്തുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കുന്നു. ഹെറ്ററോപാരന്റൽ സൂപ്പർഫെക്യുണ്ടേഷൻ എന്നാണ് ഇതിന്റെ ശാസ്ത്രീയ പദം.“ഒരേ അമ്മയിൽ നിന്നുള്ള രണ്ട് അണ്ഡങ്ങൾ വ്യത്യസ്ത പുരുഷന്മാർ ബീജസങ്കലനം നടത്തുമ്പോൾ ഇത് സംഭവിക്കാം. കുഞ്ഞുങ്ങൾ അമ്മയുടെ ജനിതക പദാർത്ഥങ്ങൾ പങ്കിടുന്നു, പക്ഷേ അവ വ്യത്യസ്ത മറുപിള്ളകളിൽ വളരുന്നു”- യുവതിയെ ചികിത്സിച്ച ഡോക്ടർ ടുലിയോ ജോർജ് ഫ്രാങ്കോ പ്രാദേശിക വാർത്താ മാധ്യമത്തോട് പറഞ്ഞു, കേസിന്റെ അങ്ങേയറ്റത്തെ അപൂർവതയെക്കുറിച്ചും ഡോക്ടർ പരാമർശിച്ചു. ലോകത്ത് ആകെ 20 ഹെറ്ററോപാരന്റൽ സൂപ്പർഫെകണ്ടേഷൻ കേസുകൾ മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.