18-ാം നിലയിൽ നിന്ന് വീണ് 18കാരി മരിച്ചു…

ഫ്‌ളാറ്റിന്റെ 18-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് 12 ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ബിസാര്‍ഖ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹിമാലയ പ്രൈഡ് ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് പെണ്‍കുട്ടി മരിച്ചത്. 18കാരിയായ പെണ്‍കുട്ടി ബാല്‍ക്കണിയിലെ ചെടികള്‍ നനയ്ക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു.

അപകട മരണമാണെന്നാണ് നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. വിവരം അറിഞ്ഞ സ്ഥലത്ത് എത്തിയപ്പോഴേക്കും പെണ്‍കുട്ടി മരണപ്പെട്ടിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button