‘ആൺസുഹൃത്തിനെ വിളിച്ചിട്ട് കോളെടുത്തില്ല…ആത്മഹത്യാശ്രമം നടത്തിയ 18 കാരി മരിച്ചു…

ആൺസുഹൃത്തിനെ വാട്സ്ആപ്പ് കോൾ വിളിച്ച് അറിയിച്ച ശേഷം ആത്മഹത്യാശ്രമം നടത്തിയ 18 കാരി മരിച്ചു. തൃശ്ശൂർ കൈപ്പമംഗലത്ത് ഈമാസം 25 നായിരുന്നു ആത്മഹത്യാ ശ്രമം. ചികിത്സയിലിരിക്കേ ഇന്നാണ് പെൺകുട്ടി മരിച്ചത്. കഴിഞ്ഞ 25 ന് സഹപാഠിയായ സുഹൃത്ത് കോള്‍ എടുക്കാത്തതില്‍ പ്രകോപിതയായി വീഡിയോ കോള്‍ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു.

സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവരം പറഞ്ഞതിന് പിന്നാലെയാണ് മുറി തുറന്ന് നോക്കുന്നതും തൂങ്ങി നിന്ന പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതും. കൈപ്പമംഗലം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ തുടർനടപടി എന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button