വീട്ടുജോലി ചെയ്തില്ല.. 18കാരിയെ പ്രഷർ കുക്കറിന് അടിച്ചുകൊന്ന് പിതാവ്….

18കാരിയെ പ്രഷർ കുക്കറിന് അടിച്ചുകൊന്ന് പിതാവ്. ഓട്ടോ റിക്ഷ ഡ്രൈവറായ 40കാരനാണ് 18കാരിയായ മകളെ പ്രഷർ കുക്കറിന് അടിച്ച് കൊലപ്പെടുത്തിയത്.വൈകുന്നേരം ഫോണിൽ നോക്കിയിരുന്ന കണ്ടതോടെ കുപിതനായ 18കാരൻ മകളെ ആക്രമിക്കുകയായിരുന്നു. 18കാരിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.സൂറത്തിലാണ് സംഭവം. ഹെതാലി എന്ന 18കാരിയാണ് മരിച്ചത്.

സൂറത്തിലെ ഭ്രരിമാതാ സ്വദേശിനിയായ ഗീതാബെൻ പാർമർ ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സൂറത്തിലെ ഒരു മാളിലെ ജോലിക്കാരിയായിരുന്നു ഇവർ.ജോലിക്ക് പോയ സമയത്ത് വീട് വൃത്തിയാക്കണമെന്ന് മകളോട് ആവശ്യപ്പെട്ട ശേഷമായിരുന്നു ഗീത ജോലിക്ക് പോയത്. എന്നാൽ മകൾ ഇത് അനുസരിക്കാതെ ഫോണിൽ മുഴുകിയിരുന്നതോടെയാണ് 40കാരൻ പ്രകോപിതനായത്. തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രഷർ കുക്കറിനുള്ള അടിയേറ്റാണ് 18കാരി മരിച്ചത്.

18കാരിയുടെ സഹോദരനായ 13കാരൻ അക്രമം നടക്കുന്ന സമയത്ത് വീടിന് പുറത്ത് കളിക്കുകയായിരുന്നു. സഹോദരിയുടെ കരച്ചിൽ കേട്ടെത്തിയ 13കാരനാണ് 18കാരിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. മകൻ വിളിച്ചതിന് പിന്നാലെയാണ് ഗീത വീട്ടിലെത്തിയത്. ഇവർ വീട്ടിലെത്തി മകളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button