സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു…18 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തിയത് എട്ട് ദിവസങ്ങൾക്ക് ശേഷം…

പാലക്കാട് ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം എട്ട് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. പാലക്കാട് മാത്തൂർ കുന്നംപറമ്പ് തണ്ണിക്കോട് സവിതയുടെ മകൻ സുഗുണേശ്വരൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. 18 വയസായിരുന്നു. ഇക്കഴിഞ്ഞ 19 നാണ് സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ പാലക്കാട് കോട്ടായി മുട്ടിക്കടവ് ഭാരതപ്പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടത്. എട്ട് ദിവസങ്ങൾക്ക് ശേഷം പെരിങ്ങോട്ടുകുറിശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button