18 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പിടിയിൽ…..
ആലപ്പുഴ: ജില്ലയിലെ വിവിധ കേസുകളിൽ പ്രതികളായ പിടികിട്ടാപുള്ളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന അന്വേഷണത്തിൽ 18 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പിടിയിൽ . പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത് . മട്ടാഞ്ചേരി കപ്പലണ്ടിമൂക്ക്, മേപ്പറമ്പ് വീട്ടിൽ കബീറിൻ്റെ മകൻ അഷ്കർ (37) ആണ് പിടിയിലായത് 2006-ൽ അരൂക്കുറ്റിയിൽ സംഘം ചേർന്ന് വീട് ആക്രമിച്ച കേസിലെ പ്രതിയാണ് അഷ്ക്കർ കൂടെയുള്ള പ്രതികൾ നേരത്തെ പിടിയിൽ ആയിരുന്നുവെങ്കിലും ഇയാൾ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജോസ് എൻ.ആർ ന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ മാരായ അരുൺകുമാർ.എം, ടെൽസൺ തോമസ്, രതീഷ്.പി.ആർ, സ്പെഷ്യൽ ബ്രാഞ്ച് സ്റ്റാഫ് മനു മോഹൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടിച്ചത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു