പതിനേഴുകാരിയായ ഭിന്നശേഷി വിദ്യാർത്ഥിനിയെ വയലിൽ മരിച്ച നിലയിൽ കണ്ടത്തി

പത്തനംതിട്ടയിൽ ഭിന്നശേഷി വിദ്യാർത്ഥിനിയെ വയലിൽ മരിച്ച നിലയിൽ കണ്ടത്തി. പത്തനംതിട്ട കോന്നി പൂവൻപാറയിലാണ് സംഭവം നടന്നത്. പൂവൻപാറ സ്വദേശിനി അജ്മിനയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 17വയസുകാരിയായ വിദ്യാർത്ഥിനി വയലിൽ പശുവിന് തീറ്റ കൊടുക്കാൻ പോയതായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വയലിൽ വെച്ച് മൃതദേഹം കണ്ടെത്തിയത്.



