പഠിച്ചിരുന്ന സ്ഥാപനത്തിൽ നിന്നും പുറത്തുപോയി.. പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി

കാസർകോട് പട്‌ലയിൽ പതിനേഴുകാരനെ കാണാനില്ലെന്ന് പരാതി. കുമ്പള സ്വദേശി മുഹമ്മദ് അറഫാത്തിനെയാണ് കാണാതായത്. ത്വഹിരിയ അക്കാദമിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് കാണാതായ മുഹമ്മദ് അറാഫത്ത്. വിദ്യാർത്ഥി സ്ഥാപനത്തിൽ നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.


