നിര്‍ധനയായ പെണ്‍കുട്ടിക്ക് സൗജന്യ താമസവും പഠനവും..പീഡനം.. വ്യാജ ഡോക്ടറടക്കം മൂന്നു പേര്‍ അറസ്റ്റിൽ..

ഡോക്ടര്‍ ചമഞ്ഞ് 17കാരിയെ ക്ലിനിക്കിൽ വെച്ച് പീഡിപ്പിച്ചതായി പരാതി. ഒഡീഷയിലെ ഗഞ്ജമിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ ബന്ധുവായ 45കാരിയുടെ പരാതിയിൽ ബൈദ്യാനന്ദപുര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ബബാനി ശങ്കര്‍ ദാസ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി.

ക്ലിനിക്കിൽ നിര്‍ധനാരായ പെണ്‍കുട്ടികള്‍ക്ക് സൗജന്യ താമസവും വിദ്യാഭ്യാസവും നൽകുമെന്ന് ഗ്രാമത്തിലെ അങ്കണ്‍വാടി വര്‍ക്കറായ 50കാരി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് 17കാരിയുടെ മാതാവ് പെണ്‍കുട്ടിയുമായി ക്ലിനിക്കിൽ പോയതെന്നാണ് പൊലീസ് പറയുന്നത്. 17കാരിയെ നഴ്സിങ് പഠനത്തിന് വിടാമെന്നും സൗജന്യ താമസം നൽകാമെന്നും ദാസ് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയെ അവിടെ താമസിപ്പിക്കാൻ തയ്യാറാവുകയായിരുന്നു. ആദ്യത്തെ മൂന്നു ദിവസം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല

ജൂണ്‍ 23ന് വൈകിട്ട് അഞ്ചിന് ഡോക്ടര്‍ ദാസിന്‍റെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടിയെ ക്ലിനിക്കിലേക്ക് കൊണ്ടുവന്നു. രാത്രി ഏഴോടെ പെണ്‍കുട്ടിയെ ദാസ് വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയും ക്ലിനിക്കിലെ സഹായിയായ യുവതി 17കാരിക്ക് വെള്ളം കുടിക്കാനും നൽകി. വെള്ളം കുടിച്ചതോടെ സംസാരിക്കാൻ പോലും കഴിയാത്ത വിധം പെണ്‍കുട്ടി അവശയായി. ഈ സമയത്താണ് ശങ്കര്‍ ദാസ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

ഇതിനുശേഷം പെണ്‍കുട്ടി ബന്ധുവായ സ്ത്രീയുടെ വീട്ടിലെത്തി സംഭവിച്ച കാര്യം തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. വൈദ്യ പരിശോധന നടത്തിയശേഷം ഫോറന്‍സിക് സംഘം ക്ലിനിക്കിലും ശങ്കര്‍ ദാസിന്‍റെ വീട്ടിലുമെത്തി തെളിവെടുത്തു.

Related Articles

Back to top button