പതിനേഴുകാരിയെ ആൺസുഹൃത്തുക്കൾ ബലാത്സം​ഗം ചെയ്തത് ശ്മശാനത്തിലെത്തിച്ച്.. പ്രതികളും പ്രായപൂർത്തിയാകാത്തവർ..

പതിനേഴുകാരിയെ ആൺസുഹൃത്തുക്കൾ ശ്മശാനത്തിലെത്തിച്ച് പീഡിപ്പിച്ചു. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സം​ഗത്തിനിരയായത്. പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. സുഹൃത്തുക്കൾ നിർബന്ധിച്ച് തന്നെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി ബലാത്സം​ഗം ചെയ്യുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പ്രതികളിലൊരാൾ പെൺകുട്ടിയെ അവൾ താമസിക്കുന്നതിന് സമീപത്തുള്ള വാട്ടർ ടാങ്കിനടുത്തേക്ക് വിളിച്ചു വരുത്തി. പിന്നീട് നിർബന്ധിച്ച് ബൈക്കിൽ കയറ്റി അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ എതിർപ്പ് വകവെക്കാതെയാണ് പ്രതികൾ കുട്ടിയെ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. ശ്മശാനത്തിൽ വെച്ച് ഒരാൾ കാവൽ നിൽക്കെ മറ്റെയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

പെൺകുട്ടി നിലവിളിച്ചപ്പോൾ വായയിൽ തുണി തിരുകുകയും അടിക്കുകയും ചെയ്തു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. എന്നാൽ വീട്ടിലെത്തിയ പെൺകുട്ടി സംഭവം മാതാപിതാക്കളോട് തുറന്ന് പറഞ്ഞു. തുടർന്ന് ബുധനാഴ്ച പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതികൾക്കായുള്ള തിരച്ചിൽ നടത്തുകയാണ് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ വൈദ്യപരിശോധന നടത്തിയതായും മജിസ്ട്രേറ്റിൻറെ മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

Related Articles

Back to top button