ബാലികാമന്ദിരത്തില്‍ ദുരൂഹ മരണം..അന്തേവാസിയായ 17കാരി മരിച്ചു..ഹോസ്റ്റൽ ടോയ്ലറ്റില്‍ നിന്നും കണ്ടെത്തിയത്…
പാറശ്ശാലയിൽ ബാലികാമന്ദിരത്തില്‍ ദുരൂഹ മരണം. പാറശ്ശാല ചെറുവാരകോണം സി.എസ്‌ഐ ചര്‍ച്ചിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലികാമന്ദിരത്തിലാണ് മരണം നടന്നത്.ഭക്ഷണം കഴിച്ചതിനുശേഷം രാത്രി ഉറക്കത്തിനിടെ പതിനേഴുകാരി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹോസ്റ്റൽ ടോയ്ലറ്റില്‍ നിന്നും ഒരു ഒഴിഞ്ഞ കുപ്പി കണ്ടെത്തിയിട്ടുണ്ട്. കുപ്പിയിൽ നിന്ന് ആസിഡ് പോലുള്ള ദ്രാവകമാണ് കണ്ടെത്തിയതെന്ന് പരിശോധിച്ച ഡോക്ടര്‍ പറയുന്നു. 53 അന്തേവാസി കളാണ് ബാലികാമന്ദിര ത്തില്‍ താമസിച്ചു പഠിക്കു ന്നത്.സംഭവത്തില്‍ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




