മൃതദേഹത്തിന് ഒരാഴ്ച്ചലധികം പഴക്കം, വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനേഴുകാരൻ മരിച്ച നിലയിൽ..
കണ്ണൂരിൽ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കോട്ടയംതട്ട് സ്വദേശി ടിബിനെയാണ് പാലക്കയം തട്ടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചലധികം പഴക്കമുള്ളതായി പൊലീസ് പറയുന്നു. കഴിഞ്ഞ 15 ന് വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയതായിരുന്നു ടിബിൻ. സംഭവത്തിൽ കുടിയാന്മല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് അറിയിച്ചു.



