തിരുവനന്തപുരത്ത് 17 കാരി ജീവനൊടുക്കിയ നിലയിൽ….

തിരുവനന്തപുരം പേയാട് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവീട്ടിൽ പരേതനായ അനിൽകുമാർ സുനിത ദമ്പതികളുടെ മകൾ അനാമികയാണ് മരിച്ചത്.ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സ്കൂൾ അവധി ആയതിനാൽ വീട്ടിൽ തന്നെ ഉണ്ടായിരുന്ന കുട്ടി, അമ്മയും സഹോദരനും പുറത്ത് പോയ സമയത്താണ് ജീവനൊടുക്കിയത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Related Articles

Back to top button