17 കാരി തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ.. മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്നും 500 മീറ്റർ അകലെ….

17 കാരിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും 500 മീറ്റർ അകലെ കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കൊല്ലങ്കോട് പ്ലസ്ടു വിദ്യാർത്ഥിയെയാണ് തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് മുതലമട പരേതനായ കലാധരൻ്റെ മകൾ ഗോപികയാണ് മരിച്ചത്.

വൈകിട്ട് നാല് മണി വരെ കുട്ടി വീട്ടില്‍ ഉണ്ടായിരുന്നു. പിന്നീട് കാണാതായതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് മലമുകളില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Related Articles

Back to top button