17കാരൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു
സ്വകാര്യ നിമിഷങ്ങളിൽ പകർത്തിയ സെൽഫി ചിത്രം പരസ്യമാക്കും എന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. 17കാരൻ പിടിയിൽ. പീഡനത്തിനിരയായ പെൺകുട്ടിയും ആൺകുട്ടിയും നേരത്തെ പരിചയമുള്ളവരാണ്. പെൺകുട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇരുവരും ചുംബിക്കുന്ന സെൽഫി എടുത്തിരുന്നു. ഈ ചിത്രം പരസ്യമാക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു യുവാവിന്റെ പീഡനം. ജന്മദിനം കഴിഞ്ഞുള്ള ദിവസം മുതൽ നവംബർ 26 വരെ പെൺകുട്ടിയെ 17കാരൻ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തനിക്കൊപ്പം പുറത്തു പോകണം എന്ന് ആവശ്യപ്പെട്ട് കോളേജിൽ എത്തിയപ്പോൾ വിസമ്മതിച്ചതിനെ തുടർന്ന് ആൺകുട്ടി പെൺകുട്ടിയെ മർദ്ദിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് നടന്ന കാര്യങ്ങൾ പെൺകുട്ടിയുടെ സുഹൃത്ത് മാതാപിതാക്കളെ അറിയിച്ചു. ഇങ്ങനെയാണ് പോലീസിൽ പരാതി നൽകിയത്. ആൺകുട്ടിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ കറക്ഷൻ സെന്റർലേക്ക് മാറ്റിയിട്ടുണ്ട്. മുംബൈയിലാണ് സംഭവം.