ദേഹത്ത് സിഗരറ്റിന്റെ പൊള്ളലും അടിയേറ്റ പാടുകളും..16കാരിയുടെ ദുരൂഹമരണം..വീട്ടുടമയും ഭാര്യയും അറസ്റ്റിൽ…

ഫ്ലാറ്റിൽ വീട്ടുജോലിയ്ക്ക് നിന്ന പതിനാറുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമയും ഭാര്യയും അറസ്റ്റിൽ. പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്ത സമയത്ത് ദേഹമാസകലം സിഗരറ്റു കൊണ്ട് പൊള്ളൽ ഏൽപ്പിച്ച പാടുകളും അടിയേറ്റ മുറിവുകളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വീട്ടുടമസ്ഥനും ഭാര്യയും അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതികൾ പെണ്‍കുട്ടിയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം.

ചെന്നൈ മേത്ത നഗറിലെ സദാശിവം സ്ട്രീറ്റിലെ ഫ്ലാറ്റിലാണ് സംഭവം. വീട്ടുടമസ്ഥരായ മുഹമ്മദ് നവാസും ഭാര്യ നാബിയയുമാണ് ഇവിടെ താമസിക്കുന്നത്. ദീപാവലി ദിനത്തിൽ വീട്ടുജോലികൾ കൃത്യമായി ചെയ്തില്ലെന്ന് പറഞ്ഞ് നവാസും ഭാര്യയും പെൺകുട്ടിയെ മർദിച്ചതായി പൊലീസ് പറയുന്നു.തുടർന്ന് ഇവരുടെ സുഹൃത്തായ ലോകേഷും പെൺകുട്ടിയെ ക്രൂരമായി മർദിച്ചു. മർദ്ദനത്തിൽ ബോധരഹിതയായ പെൺകുട്ടിയെ ടോയ്‌ലറ്റിൽ കൊണ്ടുപോയി അടച്ചിടുകയായിരുന്നു. ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന നവാസിനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ ലോകേഷിനായി തിരച്ചിൽ തുടരുകയാണ്.

Related Articles

Back to top button